പട്ന: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്െട്രച്ചറില്ലാത്തതിനാൽ സ്കൂട്ടറിൽ കോവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. ജാർഖണ്ഡ് പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.
മൂന്നുപേർ ചേർന്ന് പ്രായമായ രോഗിയെ എടുത്ത് സ്കൂട്ടറിൽ കയറ്റുന്നതും ആശുപത്രി വാർഡിലൂടെ രോഗിയെ നടുക്കിരുത്തി സ്കൂട്ടറിൽ പോകുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. അവശനിലയിലുള്ള രോഗിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക് െകാണ്ടുപോകുന്നതാണോയെന്ന് വ്യക്തമല്ല.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ അസൗകര്യവും ഓക്സിജൻ ക്ഷാമവുമെല്ലാം ചർച്ചയായിരുന്നു. ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകുന്നതും കാറിൽ കെട്ടിവെച്ച് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.