ഇലക്ടറൽ ബോണ്ട്: എസ്.ഐ.ടി അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് അഴിമതിയെ കുറിച്ച് എസ്.ഐ.ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇലക്ടറൽബോണ്ട് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും കോർപറേഷനുകളും അന്വേഷണ ഏജൻസികളും തമ്മിൽ ഒത്തുകളിയുണ്ടെന്നാരോപിച്ച് രണ്ട് സർക്കാരിതര സംഘടനകളാണ് പൊതുതാൽപര്യ ഹരജികൾ സമർപ്പിച്ചത്. ഇലക്ടറൽ ബോണ്ട് അഴിമതിയാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ ഷെൽ കമ്പനികളുടെയും നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെയും ഫണ്ടിങ് ഉറവിടം അന്വേഷിക്കാൻ അധികൃതർക്ക് നിർദേശം നൽകമെന്നും ഹരജികളിൽ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 15നാണ് ഭരഘടന വിരുദ്ധമെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Tags:    
News Summary - Supreme Court rejects pleas seeking SIT probe into electoral bonds scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.