ന്യൂഡൽഹി: കോവിഡ് വാക്സിന് ഈടാക്കുന്ന അഞ്ചു ശതമാനം നികുതി എടുത്തുകളയണമെന്ന ആവശ്യം തള്ളി. അതേസമയം മരുന്ന്, ചില ആശുപത്രി ഉപകരണങ്ങൾ, കോവിഡ് പ്രതിരോധത്തിനുള്ള ഏതാനും സാധനങ്ങൾ എന്നിവയുടെ നികുതി കുറച്ചു. കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിേൻറതാണ് തീരുമാനം.
കോവിഡ് വാക്സിൻ സംഭരണം, വിതരണം എന്നിവ പൂർണമായും കേന്ദ്രസർക്കാർ ഏറ്റെടുത്തതിനാൽ ഇതിെൻറ ചെലവുകൾക്ക് തുടർന്നും അഞ്ചു ശതമാനം ജി.എസ്.ടി ഈടാക്കുക തന്നെ വേണമെന്ന നിലപാടാണ് കൗൺസിൽ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വീകരിച്ചത്. പൊതുവായ സാമ്പത്തിക ഞെരുക്കം മുൻനിർത്തിയാണ് മറ്റ് ഇളവുകൾ.
-ടൊസിലിസുമാബ്, ആംഫോടെറിസിൻ ബി എന്നീ മരുന്നുകളുടെ അഞ്ചു ശതമാനം ജി.എസ്.ടി എടുത്തുകളഞ്ഞു. െഹപ്പാരിൻ പോലുള്ളവ, റെംഡെസിവിർ എന്നിവയുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമാക്കി. കോവിഡ് ചികിത്സക്ക് ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്യുന്ന മറ്റേതു മരുന്നിനും ജി.എസ്.ടി നിലവിലെ നിരക്കിൽ നിന്ന് അഞ്ചു ശതമാനമാക്കും.
-മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റർ, ഓക്സിജൻ ജനറേറ്റർ, വെൻറിലേറ്റർ, വെൻറിലേറ്റർ മാസ്ക്, ബിപാപ് മെഷീൻ തുടങ്ങിയവക്ക് ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.
-കോവിഡ് ടെസ്റ്റിങ് കിറ്റ്, ഡി ഡൈമർ, ഐ.എൽ 6, ഫെറിറ്റിൻ, എൽ.ഡി.എച്ച് തുടങ്ങിയ രോഗനിർണയ കിറ്റുകൾക്കും ഇനി അഞ്ചു ശതമാനമാണ് ജി.എസ്.ടി ഇതുവരെ 12 ശതമാനമായിരുന്നു.
-ആംബുലൻസിന് 28 ശതമാനമായിരുന്ന ജി.എസ്.ടി ഇനി 12 ശതമാനം. വൈദ്യുതി, ഗ്യാസ് തുടങ്ങി ശ്മശാനങ്ങൾക്കുള്ള സംവിധാനങ്ങൾക്ക് നികുതി 18ൽ നിന്ന് അഞ്ചു ശതമാനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.