അവിശ്വാസ പ്രമേയ സെഷനിൽ പ​െങ്കടുക്കില്ലെന്ന്​ ടി.ഡി.പി എം.പി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ തെലങ്കു ദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്​ സഭാ സ്​പീക്കർ അംഗീകരിച്ചതിനു പിറകെ പ്രമേയം അവതരിപ്പിക്കുന്ന സമ്മേളനത്തിൽ പ​െങ്കടുക്കി​െല്ലന്ന്​ ടി.ഡി.പി എം.പി ജെ.സി ദിവാകർ റെഡ്​ഡി. കേന്ദ്ര സർക്കാറി​​​െൻറയും സ്വന്തം പാർട്ടിയുടെയും നയങ്ങളിൽ അസ്വസ്​ഥനാണെന്ന്​ കാണിച്ചാണ്​ സെഷനിൽ നിന്ന്​ വിട്ടു നിൽക്കുകയാണെന്ന്​ ദിവാകർ അറിയിച്ചത്​. 

‘ഞാൻ പാർലമ​​െൻറ്​ സെഷനിൽ പ​െങ്കടുക്കില്ല. പാർട്ടി വിപ്പ്​ ലംഘിച്ചുവെന്ന്​ നിങ്ങൾക്ക്​ പറയാം. കേന്ദ്ര സർക്കാറിനെപ്പോലെ ടി.ഡി.പി സർക്കാറിലും ഞാൻ അസ്വസ്​ഥനാണ്​. മുഴുവൻ രാഷ്​ട്രീയ സംവിധാനവും മടുപ്പുളവാക്കുന്നതാണ്​. നിലവിൽ സ്വന്തം നാടായ അനന്തപുരിലാണുള്ളത്​. ഒരാഴ്​ചക്കുള്ളിൽ ത​​​െൻറ ആശയങ്ങളുമായി മാധ്യമങ്ങൾക്ക്​ മുമ്പിലെത്തും’ -ദിവാകർ റെഡ്​ഢി പറഞ്ഞു. 

വെള്ളിയാഴ്​ച അവിശ്വാസ​പ്രമേയം ചർച്ചക്കെടുക്കാമെന്ന്​ സ്​പീക്കർ സുമിത്ര മഹാജൻ സഭയിൽ അറിയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ടി.ഡി.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്​ പിന്തുണ ആവശ്യപ്പെട്ട്​ ഞായറാഴ്​ച ടി.ഡി.പി പ്രസിഡൻറും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു ബി.​െജ.പി - കോൺഗ്രസ്​ ഇതര പാർട്ടി പ്രസിഡൻറുമാർക്കും പാർലമ​​െൻററി നേതാക്കൾക്കും കത്തയച്ചിരുന്നു. 

Tags:    
News Summary - No-trust motion: TDP MP refuses to attend crucial session, says he is 'fed up' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.