ഫിറോസാബാദ്: വാക്സിനേഷൻ എടുത്തില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ഉത്തരവിട്ടത്.
ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിങ് ആണ് ഇത്തരത്തിൽ വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന്ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ ചാർചിത് ഗൗർ പറഞ്ഞു.
ഉത്തരവ് പ്രകാരം, ഒരു ജീവനക്കാരൻ കോവിഡ് വാക്സിൻ എടുക്കുന്നില്ലെങ്കിൽ, വകുപ്പ് അയാൾക്കെതിരെ നടപടികൾ ആരംഭിക്കുകയും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുകയും ചെയ്യും.
ഉത്തരവ് നടപ്പാക്കാൻ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്കും മറ്റ് വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഒരു പട്ടിക തയാറാക്കി വാക്സിനേഷൻ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭയന്ന് സ്വയം പ്രതിരോധ കുത്തിവെപ്പ് നടത്താൻ ജീവനക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.