ന്യൂഡൽഹി: നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും അന്തരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും എക്സ് പ്ലാറ്റ്ഫോമിൽ നന്ദന ദേബ് വ്യക്തമാക്കി.
‘സുഹൃത്തുക്കളേ, നിങ്ങളുടെ ഉത്കണ്ഠക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാർത്തയാണ്: ബാബ പൂർണമായും സുഖമായിരിക്കുന്നു. ഞങ്ങൾ കേംബ്രിഡ്ജിൽ കുടുംബത്തോടൊപ്പം മനോഹരമായ ആഴ്ച ചെലവിട്ടു -കഴിഞ്ഞ രാത്രിയിലെ അദ്ദേഹത്തിന്റെ ആലിംഗനം വളരെ ദൃഢമായിരുന്നു! അദ്ദേഹം ആഴ്ചയിൽ ഹാർവാർഡിൽ രണ്ട് കോഴ്സുകൾ പഠിപ്പിക്കുന്നു, ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലുമാണ് -എപ്പോഴത്തെയും പോലെ തിരക്കിലാണ്!’ -നന്ദന എക്സിൽ കുറിച്ചു.
താനും മകളും പിതാവിനൊപ്പം നിൽക്കുന്ന ചിത്രവും ഇതോടൊപ്പം നന്ദന പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ വന്ന പോസ്റ്റിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.