ഹൈദരബാദ്: ഇന്ത്യയുടെ വിഭജനകാലത്ത് 1947 ൽ തന്നെ അസദുദ്ദീൻ ഉവൈസിയുടെ പങ്ക് നൽകിയിരുന്നെന്ന് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി. ഇന്ത്യയിലെ മുസ്ലീങ്ങൾ കുടിയാന്മാരല്ലന്നും തുല്യനീതിയുണ്ടെന്നും പറഞ്ഞ എ.ഐ.എം.ഐ.എം നേതാവിന് മറുപടിയുമായാണ് മാധവ് ഭണ്ഡാരി എത്തിയത്.
അസദുദ്ദീൻ ഉവൈസി ചിന്തിച്ചതിന് ശേഷം സംസാരിക്കണം. ആരും അവനെ ഒരു കുടിയാൻ എന്ന് വിളിച്ചിട്ടില്ല. എന്നാൽ അദ്ദേഹം പങ്കിനെ കുറിച്ച് സംസാരിച്ച സ്ഥിതിക്ക് 1947ൽ തന്നെ ഉവൈസിയുടെ ഓഹരികൾ നൽകപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു- മാധവ് ഭണ്ഡാരി പറഞ്ഞു.
മുസ്ലിംകളെ പൗരന്മാരായി കണക്കാക്കണമെന്നും കുടിയേറ്റക്കാരെപ്പോലെ പെരുമാറരുതെന്നും അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. മക്ക മസ്ജിദിൽ ജമാഅത്ത് ഉൽ വിദയിൽ (റംസാൻ അവസാന വെള്ളിയാഴ്ച) പ്രസംഗിക്കുകയായിരുന്നു ഉവൈസി.
മോദിക്ക് ക്ഷേത്രം സന്ദർശിക്കാമെങ്കിൽ ഞങ്ങൾക്ക് പള്ളികളും സന്ദർശിക്കാം. മോദിക്ക് ഒരു ഗുഹയിൽ ഇരിക്കാൻ സാധിക്കുമെങ്കിൽ മുസ്ലിംകൾക്ക് നമ്മുടെ പള്ളികളിൽ ഇരിക്കാമെന്ന് അഭിമാനത്തോടെ പറയുന്നു. 300 ൽ അധികം സീറ്റുകൾ നേടിയെന്നത് വലിയ കാര്യമല്ല. ഇന്ത്യക്കൊരു ഭരണഘടന ഉണ്ട്. ബി.ജെ.പി 300 സീറ്റുകൾക്ക് നേടിയെന്നത് കൊണ്ട് നമ്മുടെ അവകാശങ്ങൾ എടുത്തുമാറ്റാനാവില്ല. ഓരോ പൗരനും മതസ്വാതന്ത്ര്യത്തിന് ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.