കാറിൽ നിന്ന് രണ്ടുകോടി രൂപ പിടിച്ചെടുത്തു; എട്ടുപേർ അറസ്റ്റിൽ

നോയിഡ: ഡൽഹിയിലെ നോയിഡയിൽ കാറിൽ നിന്ന് രണ്ട് കോടി രൂപ പിടിച്ചെടുത്തു. അംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹവാല ഇടപാടിനുവേണ്ടി കൊണ്ടുവന്നതാണ് പണമെന്നാണ് കരുതുന്നത്.

അഹമ്മദാബാദിൽ നിന്നുള്ള ജയന്തി ഭായ്, ഡൽഹി സ്വദേശികളായ സന്ദീപ് ശർമ, വിനയ് കുമാർ, വിപുൽ, റോഹിത് ജെയ്ൻ, വടക്കൻ ബംഗാളിൽ നിന്നുള്ള അഭിജീത് ഹസ്റ, മുംബൈ സ്വദേശി മിനേഷ് ഷാ, ഇ​ൻഡോറിൽ നിന്നുള്ള അനുജ് എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് ഇവരെ പിടികൂടിയ ഉടൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഹവാല ഇടപാടിനായി കൊണ്ടുവന്ന രണ്ടുകോടിയോളം രൂപയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ​ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Noida Cops Find Over ₹ 2 Crore Cash In Car, Arrest 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.