അന്വേഷണത്തിലെ ഗുരുതര വീഴ്ച; നോയ്ഡ കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: അന്വേഷണത്തിലെ അലംഭാവംമൂലം കുറ്റകൃത്യം തെളിയിക്കാനാവാത്തതിനാല്‍ 2009ലെ നോയ്ഡ കൂട്ടബലാത്സംഗക്കേസിലെ ഒമ്പതു പ്രതികളെ ഡല്‍ഹി കോടതി വെറുതെ വിട്ടു. അന്വേഷണ ഘട്ടത്തില്‍ ശരിയായ നിയമ നടപടിക്രമം പാലിക്കപ്പെട്ടില്ല എന്നും അന്വേഷണ ചുമതലയുള്ളയാള്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടില്ല എന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

കേസ് തെളിയിക്കാന്‍ സാധ്യമാവുന്നതൊന്നും ചെയ്യാതെ അന്വേഷണോദ്യോഗസ്ഥന്‍ അനില്‍ സമാനിയ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. ഇയാള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് നോയ്ഡ പൊലീസ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.

2009 ജനുവരി അഞ്ചിന് വൈകീട്ട് തന്‍െറ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് 24കാരിയായ എം.ബി.എ വിദ്യാര്‍ഥിനി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ മടങ്ങുകയായിരുന്ന 11 യുവാക്കള്‍ ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ തടയുകയും ഉപദ്രവിക്കുകയുമായിരുന്നു.  പെണ്‍കുട്ടിയുടെ സുഹൃത്താണ് നോയ്ഡ പൊലീസില്‍ പരാതി നല്‍കിയത്.

Tags:    
News Summary - noida gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.