സ്ഫോടനത്തിൽ തകർക്കുന്ന ഇരട്ട ടവറുകൾക്ക് സമീപം ഡ്രോണുകൾക്ക് നിരോധനം

നോയിഡ: അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനാൽ സ്ഫോടനത്തിൽ തകർക്കാൻ നിശ്ചയിച്ചിരിക്കുന്ന ഉത്തർ പ്രദേശിലെ ഇരട്ട ടവറുകൾക്ക് സമീപം ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. സുരക്ഷാ കാരണങ്ങളാൽ നോയിഡ പൊലീസിന്‍റേതാണ് നടപടി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധനം.

ആഗസ്റ്റ് 26 മുതൽ 28 വരെ സ്വകാര്യ വ്യക്തിയോ സ്ഥാപനമോ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഉത്തരവിന്റെ ലംഘനം ശിക്ഷാർഹമായ കുറ്റമായിരിക്കും -ഉത്തരവിൽ പറയുന്നു.

നേരത്തെ, സ്ഫോടന പരിധിക്ക് 500 മീറ്റർ അകലെ അനുമതിയോടെ മാത്രം ഡ്രോണുകൾ അനുമതി നൽകുമെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

ആംബുലന്‍സ്, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവരെല്ലാം പൂര്‍ണ സജ്ജരായിരിക്കുമെന്നും നോയ്ഡ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

ആഗസ്റ്റ് 28ന് 2.30ഓടെയാണ് ടവറുകൾ സ്ഫോടനത്തിലൂടെ പൊളിക്കുക. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് പണിത ഇരട്ട കെട്ടിടത്തിൽ 900 ഫ്‌ളാറ്റുകളും 21 കടമുറികളുമാണ് ഉള്ളത്. 9,400 ദ്വാരങ്ങളിട്ട് ഇതിനോടകം 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കെട്ടിടങ്ങളിൽ നിറച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് സ്ഫോടനം നടത്തുക. ഒമ്പതു സെക്കൻഡിനകം 40 നിലയും കുത്തുബ്മീനാറിനേക്കാൾ ഉയരവുമുള്ള ടവറുകൾ നിലംപരിശാകും.

സ്ഫോടനത്തിന് ശേഷം ബാക്കിയാകുക 80,000 ടൺ അവശിഷ്ടങ്ങളാണ്. കെട്ടിടത്തിന്റെ ബേസ്‌മെന്റുകൾ നിറയ്ക്കുന്നതിനാണ് ഭൂരിഭാഗം അവശിഷ്ടങ്ങളും ഉപയോഗിക്കുക. 30,000 ടൺ ശാസ്ത്രീയ സംസ്കരണത്തിനായി കൺസ്ട്രക്ഷൻ ആൻഡ് ഡെമോലിഷൻ മാനേജ്‌മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് കൃത്യസമയത്തും വേഗത്തിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Noida police ban use of drones for Twin tower demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.