ശമ്പളം ചോദിച്ചു; യുവതിയെ നടുറോഡിലിട്ട്​​ മർദിക്കുന്ന ദൃശ്യം പുറത്ത്​ -VIDEO

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ശമ്പളം വൈകിയത്​ ചോദിച്ച യുവതിയെ യുവാക്കൾ റോഡിലിട്ട്​ ക്രൂരമാ യി മർദിക്കുന്നതി​​െൻറ ദൃശ്യങ്ങൾ വൈറലാകുന്നു. നോയിഡയിലെ നോളജ്​ പാർക്കിലാണ്​ സംഭവം നടന്നത്​. ഈ ഭാഗത്തെ സലൂണി ൽ ജോലിചെയ്യുന്ന യുവതിയാണ്​ ആൾക്കൂട്ട മർദനത്തിന്​ ഇരയായത്​.

മാസ ശമ്പളം വൈകിയത്​ ചോദിച്ച യുവതിയെ കട ഉടമയ ും മറ്റ്​ ജോലിക്കാരും അധിക്ഷേപിക്കുകയും മുടിയിൽ പിടിച്ച്​ അടിക്കുകയുമായിരുന്നു. ഇവർ യുവതിയെ വടികൊണ്ട്​ അട ിക്കുകയും റോഡിലേക്ക്​ വലിച്ചിഴച്ച്​ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​.

റേ ാഡിൽ കൂടിയ ആൾക്കൂട്ടത്തിൽ നിന്നും ചിലർ അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ കുതറി മാറി വീ ണ്ടും യുവതിയെ ചുവരിലേക്ക്​ ചേർത്തു നിർത്തി​ അടിക്കുന്നതും റോഡിലേക്ക്​ വലിച്ചിട്ട്​ ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്​. ഒരാൾ അരിവാൾ കൊണ്ട്​ ആക്രമിക്കാൻ പാഞ്ഞെത്തുന്നതും കാണാം.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നോളജ്​ പാർക്ക്​ പൊലീസ്​ സ്​റ്റേഷനിൽ നേരി​ട്ടെത്തി പരാതി നൽകി. എന്നാൽ ഇതുവരെ ആരെയും അറസ്​റ്റു ചെയ്​തിട്ടില്ല. അക്രമത്തി​​െൻറ വിഡിയോ വൈറലായതി​െന തുടർന്ന്​ ഉത്തർ പ്രദേശ്​ പൊലീസ്​ സംഭവത്തെ കുറിച്ച്​ അന്വേഷിക്കു​മെന്നും പ്രതിക​െള പിടികൂടുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    
News Summary - Noida woman dragged by hair, thrashed with sticks for demanding salary- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.