ന്യൂഡൽഹി: തട്ടിപ്പ് കേസിൽ എ.എ.പി എം.എൽ.എക്ക് ജാമ്യമില്ലാ വാറണ്ട്. ഡൽഹി മാട്യാലയിലെ എം.എൽ.എ ആയ ഗുലാബ് സിങ്ങിനാണ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന പേരിൽ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം പാർട്ടി പ്രവർത്തനത്തിെൻറ ഭാഗമായി താൻ ഗുജറാത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഒക്ടോബർ 18ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുമെന്നും ഗുലാബ് സിങ് പ്രതികരിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പെങ്കടുക്കുന്ന റാലി ഇൗ മാസം 16ന് എ.എ.പി ഗുജറാത്തിലെ സൂറത്തിൽ നടത്തുന്നുണ്ട്. നിലവിൽ ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലെ കോ–ഇൻചാർജാണ് ഇദ്ദേഹം. ഇത്തരമൊരു സന്ദർഭത്തിലെ ഡൽഹി പൊലീസിെൻറ നീക്കത്തിനെതിരെ എ.എ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
തട്ടിപ്പ് കേസിൽ ബിന്ദാപൂരിലെ പൊലീസ് സ്റ്റേഷനിൽ സെപ്തംബർ 13നാണ് എം.എൽ.എക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. നേരത്തെ സൂറത്തിലെ ആം ആദ്മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട് ലാദനും ഹാഫിസ് സയീദും കെജ്രിവാളും ഉൾപ്പെടുന്ന ബാനർ പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് എ.എ.പി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.