ന്യൂഡൽഹി: ഏഴ് ദിവസത്തിനകം കോവിഡ് ഭേദമാക്കുന്ന സിദ്ധൗഷധമെന്ന പരസ്യത്തോെട പതജ്ഞലി അവതരിപ്പിച്ച മരുന്ന് വിറ്റഴിച്ചത് കോടിക്കണക്കിന് രൂപക്ക്. ജൂൺ 23ന് പുറത്തിറക്കിയ മരുന്ന് നാല് മാസംകൊണ്ട് 241 കോടി രൂപയാണ് വിപണിയിൽ നിന്ന് വാരിയത്. കൊറോണിൽ എന്ന് പേരിട്ട ആയൂർവേദ മരുന്നിെൻറ 85 ലക്ഷം പാക്കറ്റുകളാണ് രാജ്യത്തുടനീളം വിറ്റഴിഞ്ഞത്. കമ്പനിയുടെ ഒൗദ്യോഗിക കണക്കുകളനുസരിച്ചാണ് ഇൗ വിവരങ്ങൾ പുറത്തുവന്നത്.
മരുന്നുകൊണ്ട് മനുഷ്യ ശരീരത്തിന്എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്നോ ഏതെങ്കിലും രോഗം മാറുമെന്നോ തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് രസകരമായ വസ്തുത. ശരിയായ ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ അഭാവത്തിൽ ചുമ, പനി എന്നിവ മാറ്റാമെന്ന അവകാശവാദത്തോടെയാണ് മരുന്ന് വിപണിയിലെത്തിയത്. പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പറഞ്ഞിരുന്നു. മരുന്ന് പുറത്തിറക്കിയ സമയത്ത് കോവിഡ് രോഗശാന്തി നൽകുന്ന ഉൽപ്പന്നം എന്ന് പരസ്യം ചെയ്യുന്നത് നിർത്താൻ ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ഉത്തരവിട്ടിരുന്നു. അപ്പോഴാണ് ചുമ, പനി, പ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവയ്ക്കുള്ള ഉൽപ്പന്നമാണെന്ന അവകാശവാദം കമ്പനി ഉന്നയിച്ചത്.
നിലവിൽ ഇത് 'കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്റർ കിറ്റ്' ആയാണ് രാജ്യത്ത് വിൽക്കുന്നത്. ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പിആർഐ) ആണ് മരുന്ന് വികസിപ്പിച്ചത്. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില. ദിവ്യ കൊറോണ കിറ്റ് ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്നായിരുന്നു ബാബാ രാംദേവിെൻറ അവകാശവാദം.
കൊറോണിൽ കിറ്റിൽ മൂന്ന് ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന. രണ്ട് പായ്ക്ക് ഗുളികകളും അനു തൈല എന്ന എണ്ണ കുപ്പിയുമാണത്. കിറ്റിെൻറ വില 545 രൂപയാണ്. ഒക്ടോബർ 18 നും ജൂൺ 23 നും ഇടയിൽ മൊത്തം 23.54 ലക്ഷം കൊറോനിൽ കിറ്റുകൾ വിറ്റതായി കമ്പനിയിയുടെ ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.