കരീംനഗറിനെ 'കരി നഗറാ'ക്കി പത്രങ്ങളിൽ ബി.ജെ.പിയുടെ പരസ്യം

ഹൈദരാബാദ്: ബി.ജെ.പിയുടെ പേരുമാറ്റ രാഷ്ട്രീയം തെലങ്കാനയിലേക്കും കടന്നുകയറുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിലാണ് കരീംനഗർ എന്ന സ്ഥലത്തെ മനപ്പൂർവം കരിനഗർ എന്ന് പരാമർശിച്ചിരിക്കുന്നത്. 'പ്രജാസംഗ്രാമ യാത്ര'യുടെ അവസാന ഘട്ടത്തിലേക്ക് പാർട്ടി തലവൻ ജെ. പി നദ്ദയെ സ്വാഗതം ചെയ്യുന്ന പരസ്യത്തിലാണ് കരിംനഗർ എന്ന് നൽകിയിരിക്കുന്നത്. ഇത് അക്ഷരത്തെറ്റല്ലെന്നും ഭൂരിപക്ഷ സമുദായത്തെ അണിനിരത്താൻ തെലങ്കാനയിലെ പ്രധാന പത്രങ്ങളിൽ തന്ത്രപരമായി നൽകിയ പരസ്യമാണെന്നും നിരീക്ഷകർ പറയുന്നു.

ബി.ജെ.പി നേതാക്കൾ അവരുടെ പ്രസംഗങ്ങളിൽ പലപ്പോഴും മുസ്ലീം നഗരങ്ങളുടെ പേരുകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, യഥാർത്ഥ പേരുകൾ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയോ നോട്ടീസ് നൽകി വിശദീകരണം തേടുകയോ ചെയ്യുന്നില്ല. ഹൈദരാബാദിനെ ഭാഗ്യനഗർ എന്നും നിസാമാബാദിനെ ഇന്ദുർ എന്നും ഇപ്പോൾ കരിംനഗർ കരിനഗർ എന്നും വിളിക്കുന്നു. ഇതുകൂടാതെ, ഹുസൈൻ സാഗർ വിനയ സാഗർ എന്നും മൗസംജാഹി മാർക്കറ്റിനെ വിനായക് ചൗക്ക് എന്നും വിശേഷിപ്പിച്ചു. നഗരങ്ങളെയും ജില്ലകളെയും മറ്റ് മുസ്ലീം പേരുകളിൽ വിളിക്കുന്നതിലും ബി.ജെ.പി നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബണ്ടി സഞ്ജയ് ആണ് ലോക്‌സഭാ മണ്ഡലമായ കരിംനഗറിനെ പ്രതിനിധീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Not a typo, Karimnagar mentioned as ‘Karinagar’ in BJP ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.