ഛണ്ഡീഗഡ്: 'എെൻറ സർക്കാറിനെ പിരിച്ചുവിടുമെന്ന ഭയം എനിക്കില്ല. എന്നാൽ കർഷകരെ ദുരിതത്തിലാക്കാനോ, നശിപ്പിക്കാനോ അനുവദിക്കില്ല' -പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കേന്ദ്രസക്കാറിെൻറ കാർഷിക നിയമങ്ങളെ തള്ളി പഞ്ചാബ് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾക്കെതിരെ അമരീന്ദർ സിങ് നിയമഭയിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നിയമങ്ങളുടെ ചുവടുപിടിച്ച് കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാനാണ് നീക്കം.
'ഞങ്ങൾ നിങ്ങൾക്കൊപ്പം നിന്നു. ഇപ്പോൾ നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം നിൽക്കാനുള്ള സമയമാണ്' -കർഷകരോടായി അമരീന്ദർ പറഞ്ഞു.
സംസ്ഥാന കാർഷിക ബില്ലുകൾ പാസാക്കുന്നതിനായി അമരീന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർത്തിരുന്നു. മൂന്ന് ബില്ലുകൾ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.
കേന്ദ്രസർക്കാറിെൻറ കാർഷികോൽപ്പന്ന വ്യാപാര പ്രോത്സാഹന നിയമം, കർഷക ശാക്തീകരണ -വിലസ്ഥിരത- കർഷിക സേവന നിയമം, അവശ്യ സാധന നിയമ ഭേദഗതി എന്നിവയാണ് കേന്ദ്രസർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾ. നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ സഖ്യം വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.