ന്യൂഡൽഹി: എല്ലാ ശാരീരിക സ്പർശവും ലൈംഗിക അതിക്രമമായി കാണാനാകില്ലെന്ന് ഡൽഹി ഹൈകോടതി. അബദ്ധവശാൽ സ്പർശിക്കുന്നതും പീഡനത്തിൽ പെടില്ല. ലൈംഗിക ചുവയോ ലൈംഗികോദ്ദേശമോ ഉണ്ടെങ്കിൽ മാത്രമേ ശാരീരിക സ്പർശം ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ. സഹപ്രവർത്തക നൽകിയ പരാതിയിൽ മുൻ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.ആർ.ആർ.െഎ) ശാസ്ത്രജ്ഞന് സ്ഥാപനത്തിലെ പരാതി പരിഹാര സമിതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി നിരീക്ഷണം.
സി.ആർ.ആർ.െഎയിലെ ശാസ്ത്രജ്ഞരാണ് ഇരുവരും. 2005 ഏപ്രിലിലെ സംഭവമാണ് പരാതിക്കിടയാക്കിയത്. സ്ഥാപന ലബോറട്ടറിയിൽ േജാലി ചെയ്യുന്നതിനിടയിൽ സഹപ്രവർത്തകൻ തെൻറ കൈകൾ കൂട്ടിപ്പിടിച്ച് പുറത്തേക്ക് തള്ളിയെന്നും, പരീക്ഷണ സാമ്പിളുകൾ നിലത്തെറിഞ്ഞെന്നും ശാസ്ത്രജ്ഞ ആരോപിച്ചു. സമ്മതമില്ലാതെ തന്നെ സ്പർശിച്ചത് ലൈംഗിക അതിക്രമമാണെന്ന് കാണിച്ചാണ് അവർ ഇൻസ്റ്റിറ്റ്യൂട്ടിലെ പരാതി പരിഹാര സമിതിയെ സമീപിച്ചത്.
ഇതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും കോപത്തിെൻറ പുറത്താണ് സഹപ്രവർത്തകൻ കൈ പിടിച്ചതെന്നുമാണ് പരാതി പരിഹാര സമിതിയുടെ നിഗമനം. ഇതിനെതിരെയാണ് ശാസ്ത്രജ്ഞ ഹൈകോടതിയെ സമീപിച്ചത്.
അബദ്ധത്തിലോ ദുരുദ്ദേശേത്താടെയല്ലാതെയോ ആയ സ്പർശം, അത് മറ്റേയാൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി, പീഡനത്തിെൻറ പരിധിയിൽ കൊണ്ടുവരാൻ സാധ്യമല്ലെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.