‘സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല’; കെജ്‌രിവാളിനെതിരെ ഇ.ഡി വീണ്ടും കോടതിയിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ലെന്ന് കാണിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോടതിയിൽ പുതിയ ഹരജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹരജി ഡൽഹി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം) ദിവ്യ മൽഹോത്ര വ്യാഴാഴ്ച വാദം കേൾക്കാനായി മാറ്റി.

നാലുമുതൽ എട്ടുവരെയുള്ള സമൻസുകൾക്ക് മറുപടിയില്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ആവശ്യം. നേരത്തെ, ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യത്തെ മൂന്ന് സമൻസുകൾ അവഗണിച്ചതിന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 16ന് ഇത് പരിഗണിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.

ഇ.ഡിയുടെ എട്ട് സമൻസുകളും 'നിയമവിരുദ്ധം' ആണെന്ന് കുറ്റപ്പെടുത്തിയ കെജ്രിവാൾ മാർച്ച് 12ന് ശേഷം വിഡിയോ കോൺഫറൻസ് വഴി തന്നെ ചോദ്യം ചെയ്യാമെന്ന് ഏജൻസിയെ അറിയിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - 'Not appearing despite summons'; ED again in court against Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.