ചെന്നൈ: മക്കൾ നീതി മയ്യം ബി.ജെ.പിയുടെ ബി ടീമല്ലെന്ന് കമൽ ഹാസൻ. തെൻറ പാർട്ടി വളരുന്നതിനാലാണ് ആരോപണങ്ങൾ നേര ിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പാർട്ടി റാലിെയ അഭിസംബോധന ചെയ്ത് സംസ ാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വളരുന്നതിനനുസരിച്ച് തനിക്കെതിരെ കല്ലേറുകൾ കൂടുകയാണ്. പാർട്ടിക്കെതിരായ ആരോപണങ്ങളിൽ ഒന്ന് ബി.ജെ.പിയുടെ ബി ടീമാണ് എന്നതാണ്. മക്കൾ നീതി മയ്യം ആരുടെയും ബി ടീമല്ല, മറിച്ച് തമിഴ്നാടിെൻറ എ ടീമാണ് -കമൽ ഹാസൻ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിനെയും കമൽ ഹാസൻ വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിർപാർട്ടിക്കാർ ജയിച്ചാൽ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാഗഡ്ബന്ധനിലുള്ളത്. ആ സമയത്തും കുതിരക്കച്ചവടത്തിന് അവസരം നൽകാതെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി തെൻറ പാർട്ടി നിലെകാള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുകയല്ല, ജനങ്ങളോടൊപ്പം അവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് നേരിടുക. അത് ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയായിരിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.