‘ഇത് ശരിയല്ല’ എന്ന് വാട്സ് ആപ്പ് സ്റ്റാറ്റസ്; ഐ.ഐ.ടി മദ്രാസിലെ ഗവേഷക വിദ്യാർഥി വാടക വീട്ടിൽ മരിച്ച നിലയിൽ

ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ ഗവേഷക വിദ്യാർഥിയെ വെലഞ്ചേരിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സചിൻ കുമാർ ജെയ്ൻ എന്ന 32 കാരനാണ് ‘എന്നോട് ക്ഷമിക്കുക, ഇത് അത്ര ശരിയല്ല’ എന്ന് വാട്സ് ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ച ശേഷം മരിച്ചത്.

പശ്ചിമ ബംഗാൾ സ്വദേശിയായ സചിൻ ഐ.ഐ.ടി മദ്രാസിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ഗവേഷക വിദ്യാർഥിയാണ്. രാവിലെ കോളജിൽ പോയ​ശേഷം ആരോടും പറയാതെ വാടക വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷമാണ് സചിനെ കാണാനില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിയുന്നത്. അവർ സചിനെ ​തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഡൈനിങ് ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ആംബുലൻസിൽ അടിയന്തര ചികിത്സാ വിഭാഗം എത്തി മരണം സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. കേസിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - ‘Not good enough’: IIT Madras PhD student writes before hanging self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.