ന്യൂഡൽഹി: രാജ്യത്തിെൻറ 2020-21 സാമ്പത്തിക വർഷത്തെ മൊത്തം വളർച്ചാ നിരക്ക് എത്രയാണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി പറയാൻ പോലും ധനമന്ത്രിക്ക് കഴിയുന്നില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ.
2019-20ലെ ധനക്കമ്മി 3.8 ശതമാനമായ ി നിലനിൽക്കുമെന്ന് സർക്കാർ സൂചിപ്പിക്കുന്നു. മൊത്തം ആഭ്യന്തര വളർച്ചാ നിരക്കിനെ കുറിച്ച് സർക്കാർ വിലയിരുത ്തൽ സംബന്ധിച്ച് വ്യക്തമായി ഒരു കാര്യവും ബജറ്റ് പ്രസംഗത്തിലില്ല. ഒരു പൊതു ധന ബജറ്റ് അവതരിപ്പിക്കുമ്പോൾ നിരവധി കവികളുടെ സൂക്തങ്ങളും അവരുടെ കവിതകളും അതിെൻറ വിശദാംശങ്ങളും ഒരു ടീച്ചറെ പോലെ ക്ലാസെടുക്കുന്നതല്ലാതെ സാമ്പത്തിക സംബന്ധമായ വിഷയങ്ങളിൽ വ്യക്തത വരുത്താൻ സാധിച്ചില്ല എന്നത് നിർഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ധന ഉത്തരവാദിത്ത മാനേജ്മെൻറ് നിയമമനുസരിച്ച് 2021ൽ ധനകമ്മി മൂന്ന് ശതമാനമായി പരിമിതപ്പെടുത്തേണ്ടതാണ്. സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങൾ മുഴുവൻ അപ്രസക്തമായി തീർന്നിരിക്കുന്നുവെന്ന് സർക്കാർ പരസ്യമായി സമ്മതിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ആറ് മുതൽ ആറര ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് 2020-21 സാമ്പത്തിക വർഷം ലക്ഷ്യം വെച്ചിട്ടുള്ളതെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മൊത്തം ആഭ്യന്തര ഉദ്പാദന വളർച്ച പത്ത് ശതമാനം വരുമെന്നും പറയുന്നു. ഇത് പണപ്പെരുപ്പം കൂടി ചേർത്തിട്ടാകാം. പണപ്പെരുപ്പം ഒഴിച്ചാൽ എന്തായിരിക്കും ശരിയായ മൊത്തം ആഭ്യന്തര ഉദ്പാദന വളർച്ച എന്നതിനെ സംബന്ധിച്ച് പറയാത്ത, ജി.ഡി.പി വന്നതിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ബജറ്റായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഇൻഷൂറൻസ് കമ്പനികളുടെ വരവിലും പിടിച്ചു നിന്ന എൽ.ഐ.സി എന്ന പൊതുമേഖല സ്ഥാപനത്തെ കൂടി സ്വകാര്യവത്ക്കരിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.