ഹാർദിക് പട്ടേൽ

ബി.ജെ.പിയിൽ ചേരില്ല: തീരുമാനം മാറിയാൽ അറിയിക്കാം -മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. ഞാൻ ബി.ജെ.പിയിൽ ചേരുന്നില്ല. അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നിങ്ങളെ അറിയുക്കുന്നതായിരിക്കും- പട്ടേൽ പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും പാട്ടിദാർ നേതാവ് അടുത്തിടെ രാജിവച്ചിരുന്നു.

പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ ആം ആദ്മി പാർട്ടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒരു മോശം സർക്കാരിന്‍റെ കീഴിൽ സംസ്ഥാനത്തിന്‍റെ ഭരണം നടക്കുമ്പോൾ അത് എത്രത്തോളം മാരകമായിരിക്കുമെന്ന് പഞ്ചാബിൽ ഇന്നലെ കൊല്ലപ്പെട്ട ഗായകന്‍റെ മരണത്തിൽ നിന്ന് വ്യക്തമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര കബഡി കളിക്കാരന്റെ ക്രൂരമായ കൊലപാതകവും അവസാനമായി നടന്ന മൂസെവാലയുടെ കൊലപാതകവുമെല്ലാം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.

പഞ്ചാബിന് വേദന നൽകാൻ കോൺഗ്രസിനെ പോലെ മറ്റൊരു പാർട്ടിയാകണോ അതോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹിയിൽ നിന്ന് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്ന എ.എ.പി നേതാക്കളും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ മാൻസ ജില്ലയിലാണ് സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്.

Tags:    
News Summary - Not Joining BJP: Former Congress leader Hardik Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.