കേദാർനാഥ്: പെരുമാറ്റച്ചട്ടം നിലനിൽക്കുേമ്പാഴും തനിക്ക് കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകിയ ത െരഞ്ഞെടുപ്പ് കമീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ 17 മണിക്കൂറേ ാളമാണ് മോദി കഴിഞ്ഞത്. പ്രാർഥനാവേളയിൽ എന്തെങ്കിലും ആവശ്യപ്പെടുന്നത് തെൻറ രീതിയല്ലെന്ന് മോദി വാർത്താലേഖകരോട് പറഞ്ഞു.
ആവശ്യപ്പെടാനല്ല; നൽകാനുള്ള കഴിവാണ് ദൈവം നമുക്ക് നൽകിയത്. സർവശക്തൻ ഇന്ത്യയെ മാത്രമല്ല; ലോകത്തിലാകെ ക്ഷേമവും ഐശ്വര്യവും ചൊരിയും. പലതവണ ഈ ക്ഷേത്രത്തിലെത്താനുള്ള ഭാഗ്യമുണ്ടായി. ഇവിടത്തെ വികസന പ്രവർത്തനങ്ങൾ പ്രകൃതിയെയും പരിസ്ഥിതിയെയും ടൂറിസത്തെയും ബാധിക്കാത്ത വിധമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് സന്ദർശനത്തിലെ രണ്ടാംദിനത്തിൽ നരേന്ദ്ര മോദി ബദരീനാഥ് ക്ഷേത്രത്തിൽ പൂജനടത്തി. കേദാർനാഥിൽ 20 മണിക്കൂർ ചെലവിട്ടശേഷമാണ് അദ്ദേഹം 40 കിലോമീറ്റർ അകലെയുള്ള ബദ്രിയിൽ എത്തിയത്. ഇവിടത്തെ ക്ഷേത്രത്തിലെ ഏറ്റവും ഉൾഭാഗത്തെ ശ്രീകോവിലിലായിരുന്നു മോദിയുടെ പൂജ. ബദ്രീനാഥ് ക്ഷേത്രത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മെമ്മോറാണ്ടം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.