രാവണനെയല്ല; ഗുജറാത്തിലെ ഭുജിൽ കത്തിച്ചത് ഇ.ഡിയേയും സി.ബി.ഐയേയും

അഹമ്മദാബാദ്: രാവണ പ്രതിമകൾ കത്തിച്ച് രാജ്യം നന്മക്ക് മേലുള്ള തിന്മയുടെ വിജയം ആഘോഷിക്കുമ്പോൾ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. കച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം ഇ.ഡിയേയും സി.ബി.ഐയേയും പണപ്പെരുപ്പത്തേയുമാണ് പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ചു കളഞ്ഞത്.

ഭുജിലെ ഹാമിസാർ കുളത്തിന് സമീപമാണ് കോൺഗ്രസ് ​പ്രതിഷേധമുണ്ടായത്. ഇ.ഡിയേയും സി.ബി.ഐയേയും പണപ്പെരുപ്പത്തേയും കോൺഗ്രസ് പ്രതീകാത്മകമായി കത്തിക്കുകയായിരുന്നു. ഗുജറാത്തിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ​ബി.ജെ.പിക്കെതിരായ പ്രതിഷേധം കോൺഗ്രസ് ശക്തമാക്കിയത്.

വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ എന്നിവ ഉയർത്തിയാണ് കോൺഗ്രസ് പ്രതിഷേധം. കേന്ദ്ര ഏജൻസികളെ ദുരു​പയോഗം ചെയ്യുന്നതും കോൺഗ്രസ് ഉയർത്തുന്നുണ്ട്.

Tags:    
News Summary - Not Ravana, effigies of ED, CBI, inflation burnt in Gujarat’s Bhuj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.