സവർക്കർക്കല്ല, ഭാരതരത്​ന നൽകേണ്ടത്​ ഭഗത്​ സിങിന്​ -മനീഷ്​ തിവാരി

ന്യൂഡൽഹി: ഭഗത്​സിങ്​, സുഖ്​ദേവ്​, രാജ്​ഗുരു എന്നീ സ്വാതന്ത്രസമര സേനാനികൾക്ക്​​ ഭാരതരത്​ന നൽകണമെന്ന ആവശ്യവുമ ായി കോൺ​ഗ്രസ്​ എം.പി മനീഷ്​ തി​വാരി. പ്രധാനമന്ത്രി​ക്ക്​ അയച്ച കത്തിലാണ്​ മനീഷ്​ തിവാരി ഇക്കാര്യം ആവശ്യപ്പെ ട്ടത്​​. ബ്രിട്ടീഷ്​ സാമ്രാജ്യത്തിനെതി​രായ മൂവരുടെയും ചെറുത്ത്​ നിൽപ്പുകൾ എല്ലാ തലമുറകക്കും ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരി 26ന്​ മൂവർക്കും​ ഭാരതരത്​ന നൽകുകയാണെങ്കിൽ ആ തീരുമാനം 124 കോടി ഇന്ത്യൻ ജനതയുടെയും ഹൃദയം തൊടുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ഭഗത്​ സിങ്​, രാജ്​ഗുരു, സുഖ്​ദേവ്​ എന്നിവർക്ക്​ ഭാരതരത്​ന നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വലമായ സംഭവമാണ്​ ഭഗത്​സിങ്​, സുഖ്​ദേവ്​, രാജ്​ഗുരു എന്നിവരുടെ രക്​തസാക്ഷിത്വം. 1931 മാർച്ച്​ 23ന്​ മൂവരെയും ബ്രിട്ടീഷ്​ ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.

Tags:    
News Summary - Not Savarkar, give Bharat Ratna to Bhagat Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.