ലഖ്നോ:ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ ഒാക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 60 ഒാളം കുട്ടികൾ മരിച്ച സംഭവത്തെ അപലപിച്ച് നെബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി. യു.പിയിൽ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്ന് അദ്ദേഹം പ്രതികരിച്ചു. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷമായി എന്നത് കുട്ടികൾ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്ന് സത്യാർഥി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളിൽ ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 60 ലേറെ കുട്ടികളാണ് ഒാക്സിജൻ കിട്ടാതെ മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ലിക്വിഡ് ഒാക്സിജൻ നൽകിയ മൂന്നു കുട്ടികളും പിന്നീട് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.