ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 പാർലമെൻറ് സീറ്റുകളിൽ 200 സീറ്റുകളിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്നും തേജസ്വി പറഞ്ഞു. എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് തേജസ്വി അഭിപ്രായ പ്രകടനം നടത്തിയത്.
''ഏത് പ്രതിപക്ഷ സഖ്യമായാലും അതിെൻറ അടിസ്ഥാനം കോൺഗ്രസ് ആകും. പക്ഷേ ശക്തരായ പ്രാദേശിക പാർട്ടികളും മുൻനിരയിൽ തന്നെയുണ്ടാകും. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ ആരംഭിക്കണം. നമുക്ക് കോൺഗ്രസില്ലാത്ത സഖ്യം സങ്കൽപ്പിക്കാനാവില്ല. ആരാണ് നേതൃത്വമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിക്കണം. രാജ്യത്തിെൻറ നിലനിൽപ്പിനായി എല്ലാവരും വിട്ടുവീഴ്ചകൾ ചെയ്യണം''-തേജസ്വി പറഞ്ഞു.
നേരത്തേ ശിവസേനയും എൻ.സി.പിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ബിഹാറിൽ മഹാസഖ്യത്തിെൻറ ഭാഗമായി കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസ് പ്രകടനം ദയനീയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.