സിവാൻ (ബിഹാർ): മുഹമ്മദ് ശഹാബുദ്ദീന്റെ ഭാര്യ ഹിന സ്വതന്ത്ര സ്ഥാനാർഥിയായതോടെ ഫലം പ്രവചനാതീതമായ സിവാന്‍ പുറമെ ലവ്ലി ആനന്ദ് മത്സരിക്കുന്ന ഷിയോഹറുമാണ് ബിഹാറിൽ ആറാം ഘട്ട വോട്ടെടുപ്പിൽ ശ്രദ്ധേയമായ മണ്ഡലങ്ങൾ. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളും എൻ.ഡി.എയുടെ സിറ്റിങ് സീറ്റുകളായതിനാൽ 2019ൽനിന്ന് കുറയാനല്ലാതെ കൂടാൻ സാധ്യതയില്ല. നാല് മണ്ഡലങ്ങളിൽ ജനതാദൾ യുവും മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പിയുമാണ്.
സിവാനിലും ഷിയോഹറിലും സിറ്റിങ് എം.പിയെ മാറ്റിയ ജെ.ഡി.യു ഗോപാൽഗഞ്ചിലും വാൽമീകി നഗറിലും സിറ്റിങ് എം.പിമാരെ നിലനിർത്തി. പശ്ചിമ ചമ്പാരൺ, പൂർവ ചമ്പാരൺ, മഹാരാജ്ഗഞ്ച് എന്നീ മണ്ഡലങ്ങളിൽ സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി ഇറക്കിയത്. ഷിയോഹറിൽ രജ്പുത് വോട്ടുകൾ പിടിക്കാൻ ജനതാദൾ യു ലവ്ലി ആനന്ദിനെ ഇറക്കിയപ്പോൾ സിറ്റിങ് എം.പി രമാദേവിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വോട്ടുബാങ്കായ വൈശ്യ സമുദായത്തിലുണ്ടായ എതിർപ്പ് അനുകൂലമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ആർ.ജെ.ഡി. മല്ലാ സമുദായത്തിന്റെ പാർട്ടിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയെ ഇൻഡ്യ സഖ്യത്തിൽ ചേർത്തതിന്റെ ഗുണമുണ്ടായേക്കാവുന്ന ഘട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.