മുംബൈ: ആത്മഹത്യ ചെയ്ത നടി തുനീഷ ശർമയുടെ കുറിപ്പ് ഷൂട്ടിങ് സെറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് കോടതിയിൽ. സെറ്റിലെ മുറിയിൽ വെച്ചാണ് കത്ത് കണ്ടെത്തിയത്. തന്നെ സഹനടിയായി ലഭിച്ചതിലൂടെ അദ്ദേഹം എറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് തുനീഷ കത്തിൽ പറഞ്ഞതായി വസായ് കോടതിയിൽ പൊലീസ് അറിയിച്ചു.
തുനിഷയുടെ മുൻ കാമുകൻ ഷീസാൻ ഖാന്റെ പേരും കത്തിൽ ഉണ്ട്. മരിക്കുന്നതിന് മുമ്പ് ഷീസാൻ തുനീഷയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
തുനീഷ മരിച്ച ദിവസം ഗ്രീൻ റൂമിൽ ഇരുവരും 15 മിനിറ്റോളം സംസാരിച്ചിരുന്നെന്നും അതിനുശേഷം ഇരുവരും അസ്വസ്ഥരായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 250 പേജോളം വരുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിനോടകം ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് ഐ ഫോണുകൾ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഷൂട്ടിങ്ങിനിടെ ബ്രേക്കിന് ശേഷമാണ് സെറ്റിലെ ടോയ്‌ലറ്റിൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.