ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നടപടി ആത്മഹത്യാപരമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി. ചില വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് എൻ.ഡി.എ സർക്കാർ മുന്നോട്ട് പോകുന്നത്. ഒരു ദിവസം നോട്ട് പിൻവലിക്കാൻ വെളിപാടുണ്ടായി. ധീരമായ നടപടിയാണ് നോട്ട് പിൻവലിക്കലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ശരിയാണ് ആത്മഹത്യയും ധീരമായ നടപടിയാണെന്ന് സർക്കാറിെൻറ തീരുമാനത്തെ പരിഹസിച്ച് ഷൂരി പറഞ്ഞു.
തികച്ചും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു നോട്ട് പിൻവലിക്കൽ. മുഴുവൻ ആളുകളും കള്ളപ്പണം വെള്ളപണമാക്കി മാറ്റിയതാണ് നോട്ട് പിൻവലിക്കലിെൻറ നേട്ടം. 99 ശതമാനം കറൻസിയും തിരിച്ചെത്തിയിട്ടുണ്ടെന്ന് ആർ.ബി.െഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കള്ളപ്പണം ഇല്ലാതാക്കുകയെന്ന നോട്ട് പിൻവലിക്കലിെൻറ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നും ഷൂരി പറഞ്ഞു.
ജി.എസ്.ടി ചരിത്രത്തിലെ തന്നെ സുപ്രധാനമായ സാമ്പത്തിക പരിഷ്കാരമായിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. മൂന്ന് മാസത്തിനിടെ ഏഴ് തവണയാണ് ജി.എസ്.ടിയുടെ നിയമത്തിൽ ഭേദഗതി വരുത്തിയെതന്നും ഷൂരി കുറ്റപ്പെടുത്തി. നരേന്ദ്രമോദിയും അമിത് ഷായും ചേർന്നാണ് രാജ്യത്തിെൻറ മുഴുവൻ സാമ്പത്തിക നയങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ യശ്വന്ത് സിൻഹയുടെ മോദി സർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂരിയും സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തുന്നത്. വളർച്ച നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.8 ശതമാനത്തിലേക്ക് എത്തിയതോടെയാണ് ബി.ജെ.പി നേതാക്കളുൾപ്പടെ കേന്ദ്രസർക്കാറിെൻറ സാമ്പത്തിക നയങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.