ന്യൂഡൽഹി: ഏക സിവിൽകോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നടത ്തിയ പ്രസ്താവനക്കെതിരെ ലോക്സഭയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ട ിയുടെ അടിയന്തര പ്രമേയ നോട്ടീസ്. മുൻകാല കോൺഗ്രസ് സർക്കാറുകൾ ഏകസിവിൽ കോഡ് നിയമനിർമാണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ മോദി കുറ്റപ്പെടുത്തിയിരുന്നു.
അമ്പതുകളിൽ കോൺഗ്രസിന് ഏക സിവിൽകോഡ് നിയമനിർമാണത്തിന് അവസരമുണ്ടായിരുന്നെങ്കിലും ചെയ്തില്ലെന്ന് മോദി പറഞ്ഞ കാര്യം കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഏക സിവിൽ കോഡ് മുസ്ലിംകളെ സംബന്ധിച്ച് വ്യക്തിനിയമത്തിലേക്കുള്ള കടന്നുകയറ്റമാണ്.
പ്രധാനമന്ത്രി തന്നെയാണ് ഇതിനുള്ള ഒളിയജണ്ട വ്യക്തമാക്കുന്നത്. മുത്തലാഖ് ബിൽ പാസാക്കാൻ ശ്രമിക്കുന്ന മോദിസർക്കാർ ഭരണഘടന അവകാശങ്ങൾ നിഷേധിച്ച് ഏക സിവിൽകോഡ് നടപ്പാക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.