ന്യൂഡൽഹി: മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ ഡൽഹി-ഒഡിഷ യാത്രക്കിടെ ഉത്കൽ എക്സ്പ്രസിൽ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കൈക്കൊണ്ട നടപടി നാലാഴ്ചക്കകം വ്യക്തമാക്കാൻ ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശം നൽകി. സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ ഇതുസംബന്ധിച്ച് പരാതികളോ ഉത്തരവോ ഉണ്ടെങ്കിൽ അക്കാര്യം മറുപടിയിൽ വ്യക്തമാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
െറയിൽവേയുടെ നോർത്ത് സെൻട്രൽ ജനറൽ മാനേജർ, ആർ.പി.എഫ് അഡീഷനൽ ഡി.ജി.പി, ഉത്തർപ്രദേശ് മനുഷ്യാവകാശ കമീഷൻ സെക്രട്ടറി എന്നിവരോടാണ് നാലാഴ്ചക്കകം മറുപടി തേടിയത്. സംസ്ഥാന മനുഷ്യാവകാശ കമീഷൻ സെക്രട്ടറിക്ക് പരാതിയുടെ പകർപ്പ് അയച്ചുകൊടുക്കും. സംഭവത്തിൽ സ്വമേധയാ കേസെടുത്തോ എന്ന കാര്യവും സംസ്ഥാന കമീഷൻ അറിയിക്കണം.
സുപ്രീംകോടതി അഭിഭാഷക ജെസ്സി കുര്യൻ മാർച്ച് 24ന് നൽകിയ പരാതിയിൽ കൈക്കൊണ്ട തുടർനടപടി അവരെ തന്നെ ഇ-മെയിലിലൂടെ കേന്ദ്ര മനുഷ്യാവകാശ കമീഷൻ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.