ന്യൂഡൽഹി: മുസ്ലിംകൾക്കും ദലിതർക്കുമെതിരെ നടക്കുന്ന വർഗീയആക്രമണങ്ങൾെക്കതിരെ ദേശവ്യാപകപ്രതിഷേധം ഇരമ്പി. സാമൂഹികമാധ്യമങ്ങളിൽ തുടങ്ങിെവച്ച ‘നോട്ട് ഇൻ മൈ നെയിം’ എന്ന കാമ്പയിനിലൂടെ ഡൽഹിയിലടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളാണ് പാർട്ടികളുെടയോ സംഘടനകളുെടയോ കൊടികളും ബാനറുകളുമില്ലാതെ ഒരുമിച്ച് കൂടിയത്.
ബീഫ് കഴിക്കുന്നവൻ, പാകിസ്താനി തുടങ്ങിയ അധിക്ഷേപങ്ങൾ നടത്തി ഡൽഹി-മഥുര ട്രെയിനിൽ ജുനൈദ് എന്ന 16കാരൻ വ്യാഴാഴ്ച ഫാഷിസ്റ്റ് തേർവാഴ്ചക്ക് ഇരയായതോടെ സിനിമ സംവിധായക സാബ ദിവാനാണ് ‘നോട്ട് ഇൻ മൈ നെയിം’ കാമ്പയിന് തുടക്കമിട്ടത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനുപേരിൽ കാമ്പയിൻ സന്ദേശം എത്തി.
ഡൽഹി ജന്തർമന്തറിൽ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധസംഗമത്തിൽ ജുനൈദിെൻറ സഹോദരന്മാർ, അഖ്ലാഖിെൻറയും പെഹ്ലുഖാെൻറയും മക്കൾ, നജീബിെൻറ സഹോദരി തുടങ്ങി നിരവധിപേർ പെങ്കടുത്തു. ഫാഷിസ്റ്റ് ഭീകരതക്കെതിരെ മുദ്രാവാക്യമുയർത്തിയും പാടിയും നടന്ന ചടങ്ങിൽ സാബ ദിവാൻ, ഗൗഹർ റാസ, ഇരകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
മതത്തിെൻറ പേരിൽ ആൾക്കൂട്ടം നടത്തുന്ന കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരായ വികാരമാണ് കാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തതിലൂടെ പ്രകടമായതെന്ന് സാബാ ദിവാൻ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളിലൊന്നാണ് ജീവിക്കാനുള്ള അവകാശം. അതുപോലും രാജ്യത്തെ മുസ്ലിംകൾക്കും ദലിതർക്കും ലഭിക്കുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടത്തിെൻറ മൗനത്തെ തകർക്കാൻ ഇത്തരം പ്രതിഷേധങ്ങൾക്കാവുമെന്നും അവർ പറഞ്ഞു.
രാജ്യതലസ്ഥാനത്തിനുപുറമെ കൊൽക്കത്ത, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ, ലഖ്നോ, പട്ന, ചണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിലും ലണ്ടനിലുമാണ് കാമ്പയിനിെൻറ ഭാഗമായി ബുധനാഴ്ച ജനങ്ങൾ ഒത്തുകൂടിയത്. ടൊറേൻറാ, ബോസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാഴാഴ്ച പ്രതിഷേധ സംഗമങ്ങൾ നടക്കും.
മുംബൈയിൽ നടി കൊങ്കണ സെൻ, പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ റാണ അയൂബ്, മറാത്തി എഴുത്തുകാരൻ സഞ്ജീവ് ഖണ്ഡേക്കർ തുടങ്ങിയ പ്രമുഖർ പെങ്കടുത്തു. ഹിന്ദുത്വഭീകരത, ബ്രാഹ്മണിസം എന്നിവക്കെതിരെ പ്ലക്കാർഡുകളേന്തിയും പാടിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.