ബി.ജെ.പിയുടെ ബി-ടീം ആരാണെന്ന് വ്യക്തം; നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെ വിമർശിച്ച് ഉവൈസി

ന്യൂഡൽഹി: ബാബരി മസ്ജിദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് രാജ്യത്തെ മുസ്ലിങ്ങൾ വിശ്വസിക്കണമെന്നും പള്ളികൾ സംരക്ഷിക്കേണ്ട് മുസ്ലിങ്ങളുടെ കടമയാണെന്നും എ.ഐ.എം.ഐ.എം നേതാവ് അസുദ്ദീൻ ഉവൈസി. മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഛാത്രപതി ശിവാജിയെ സംഘപരിവാർ മുസ്ലിം വിരുദ്ധനായാണ് ചിത്രീകരിക്കുന്നതെന്നും ഇത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1992 ഡിസംബർ 6 മുസ്ലിങ്ങൾ ഒരിക്കലും മറക്കരുത്. ബാബരി മസ്ജിദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കണമെന്നും അല്ലെങ്കിൽ അത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെ ആരാണ് ബി.ജെ.പിയുടെ ബി ടീമെന്ന് വ്യക്തമായെന്നും ഉവൈസി പറഞ്ഞു. മുതിർന്ന കോൺ​ഗ്രസ് നേതാവ് കമൽനാഥ് പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മതേതരത്വത്തിന്റെ മറവിൽ വിഷപ്പാമ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രിയ സുലെക്കെതിരെ ഭാര്യയെ മത്സരിപ്പിക്കുമെന്ന് അജിത് പവാർ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Now people know who is the b team of BJP says Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.