ഹൂഗ്ലി: ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുകയാണെങ്കിൽ ഉത്തർപ്രദേശിലെ ഗുണ്ടകൾക്കുണ്ടായ അതേ വിധിയായിരിക്കും തൃണമൂൽ കോൺഗ്രസിന്‍റെ ഗുണ്ടകൾക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഗുണ്ടായിസം ഒരു കാലത്ത് കശ്മീരിലുമുണ്ടായിരുന്നു. എന്നാൽ, ഇന്ന് കശ്മീരിൽ ഭീകരതയില്ല. വികസനമാണ് വർധിച്ചുകൊണ്ടിരിക്കുന്നതെന്നും ജംഗൈപാറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.
''ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുന്നതോടെ തൃണമൂലിലെ ഗുണ്ടകൾ യുപിയിലെ ഗുണ്ടകളെപോലെ തന്നെ അനുഭവിക്കും. വോട്ടെടുപ്പ് ഫലത്തിന് ശേഷം അവർ മുട്ടുകുത്തി നിൽക്കും. ദീദി മോശമായ ഭാഷ ഉപയോഗിക്കുകയാണെങ്കിൽ ബംഗാളിലെ യുവാക്കൾ ഉചിതമായ മറുപടി നൽകും''. -യോഗി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭീകരതയുടെ ഉറവിടം ആർട്ടിക്കിൾ 370 കശ്മീരിൽ നിന്നും എടുത്തുകളഞ്ഞു. ഇപ്പോൾ ബംഗാളിലെ യുവാക്കൾക്ക് ജമ്മു കശ്മീരിൽ സ്ഥലവും വീടും വാങ്ങാം. അവർക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ള ആളുകളെ പോലെ തന്നെ അവിടെ അവകാശമുണ്ടായിരിക്കും. ബി.ജെ.പി പറയുന്നതെല്ലാം ചെയ്യുന്നവരാണെന്നും'' യോഗി അംതയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു.
മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ഹൈവോൾേട്ടജ് പോരാട്ടത്തിന് ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടം ഏപ്രിൽ ആറിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.