ഗുഹാവത്തി: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) അടിസ്ഥാനപരമായി തെറ്റാണെന്നും സുപ്രീംകോടതി അനുവദിച്ചാൽ തെരഞ്ഞെടുപ്പിന് ശേഷം പുതിയ നിയമം കൊണ്ടുവരുമെന്നും അസം മന്ത്രി ഹിമാന്ത ബിശ്വ ശർമ.
'ആധുനിക മുഗളന്മാർ' അസാമിലെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും പ്രവേശിച്ചുവെന്നും അവരെ തടയാൻ ഒരു നീണ്ട രാഷ്ട്രീയ പോരാട്ടം ആവശ്യമാണെന്നും ശർമ്മ പറഞ്ഞു. അവരെ അസമിൽ നിന്ന് നീക്കം ചെയ്യാനുള്ള പോരാട്ടം നീണ്ടുനിൽക്കും… നമുക്ക് ഇനിയും അഞ്ച് വർഷത്തേക്ക് യുദ്ധം ചെയ്യാൻ കഴിയുമെങ്കിൽ അവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ മുൻ എൻ.ആർ.സി സ്റ്റേറ്റ് കോർഡിനേറ്റർ പ്രതീക് ഹജേലയാണ് തെറ്റായി എൻ.ആർ.സി തയ്യാറാക്കിയതിന് പിന്നിലെന്ന് ശർമ ആരോപിച്ചു.
എൻ.ആർ.സിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പേരുകൾ വീണ്ടും പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യം അസമിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.