പ്രവാസികളുടെ  വിവാഹ രജിസ്​ട്രേഷൻ സമയപരിധി ഒരാഴ്​ച

 ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളു​ടെ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ സ​മ​യ​പ​രി​ധി ഒ​രാ​ഴ്​​ച​യാ​ക്കി വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം ദീ​ർ​ഘി​പ്പി​ച്ചു. രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന പ്ര​വാ​സി വി​വാ​ഹ​ങ്ങ​ൾ 48 മ​ണി​ക്കൂ​റി​ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഒ​രാ​ഴ്​​ച​ക്ക​കം  ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത പ​ക്ഷം പാ​സ്​​പോ​ർ​ട്ടും വി​സ​യും റ​ദ്ദാ​ക്കും.

മേ​ന​ക ഗാ​ന്ധി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. 
പ്ര​വാ​സി വി​വാ​ഹ​ങ്ങ​ളി​ലൂ​ടെ സ്​​ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്. ഭാ​ര്യ​മാ​രെ ഉ​പേ​ക്ഷി​ച്ചു​പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം അ​ടു​ത്തി​ടെ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ശ്ര​ദ്ധ​യി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​വ​രു​ടെ സ്വ​ത്ത്​ പി​ടി​ച്ചു​വെ​ക്കു​ന്ന കാ​ര്യ​വും ച​ർ​ച്ച​ചെ​യ്​​തു. 

Tags:    
News Summary - NRI Marriage registration-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.