ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം നൽകി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചു. അടുത്ത നടപടിക്രമം ബോധിപ്പിക്കാൻ സർക്കാറിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. തെരഞ്ഞെടുപ്പുവേളയിൽ സ്വദേശത്ത് എത്താൻ കഴിയാത്തവർക്ക് വിദേശത്തിരുന്ന് വോട്ടുചെയ്യാൻ അവസരം ലഭിക്കുന്നതിന് വർഷങ്ങളായി തുടരുന്ന നിയമപോരാട്ടമാണ് നടപടിക്രമങ്ങളിലേക്കു നീങ്ങുന്നത്. അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ സർക്കാർ തീരുമാനം അറിയിച്ചത്. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിന് നിയമഭേദഗതി തന്നെ ആവശ്യമാണെന്ന് സർക്കാർ കരുതുന്നതായി വേണുഗോപാൽ വിശദീകരിച്ചു. ചട്ടങ്ങൾ ഭേദഗതി ചെയ്തതുകൊണ്ട് മാത്രമായില്ല.
ജൂലൈ 20നു ചേർന്ന മന്ത്രിമാരുടെ സമിതിയാണ് ഇൗ തീരുമാനത്തിലേക്കെത്തിയത്. പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കാൻ 1951ലെ ജനപ്രാതിനിധ്യ നിയമം 20 (എ) വകുപ്പാണ് ഭേദഗതി ചെയ്യേണ്ടത്. ഇ-വോട്ട് അടക്കമുള്ള പുറംക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പാകത്തിലുള്ള നിയമ ഭേദഗതി ബിൽ പാർലമെൻറിൽ കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യം വിശദീകരിച്ച് നിയമ, നീതിന്യായ മന്ത്രാലയം നൽകിയ കത്തും അറ്റോണി ജനറൽ സുപ്രീംകോടതിയിൽ ഹാജരാക്കി. തുടർനടപടികൾക്ക് എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാറുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും സമയം അനുവദിക്കണമെന്നും അറ്റോണി ജനറൽ പറഞ്ഞു. തുടർന്നാണ് അടുത്ത നടപടി അറിയിക്കാൻ സർക്കാറിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്.
രണ്ടരക്കോടി കവിഞ്ഞ ഇന്ത്യൻ പ്രവാസിസമൂഹത്തിന് പാർലമെൻറിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ വിദേശത്തിരുന്ന് വോട്ടുചെയ്യാൻ അവസരം നൽകിയേ തീരൂവെന്ന് സുപ്രീംകോടതി കഴിഞ്ഞ 14ന് സർക്കാറിനോട് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രവാസി വോട്ടിൽ വഴിത്തിരിവായത്. വിദേശത്തിരുന്ന് വോട്ടുചെയ്യുന്ന രീതി എങ്ങനെ നടപ്പാക്കുമെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചത്. 2014ലെ ഹരജിയിലാണ് സർക്കാർ നിലപാട് വൈകുന്നത്. ഭേദഗതി കൊണ്ടുവരുമെന്ന് ഒാരോ വർഷവും സർക്കാർ പറയുന്നുണ്ട്. ഇങ്ങനെയല്ല ഒരു സർക്കാർ കാര്യങ്ങൾ നടത്തേണ്ടതെന്ന് ചീഫ് ജസ്റ്റിസ് രോഷത്തോടെ പറയുകയും ചെയ്തു. പ്രവാസി വോട്ടവകാശത്തിനുവേണ്ടി ഡോ. ഷംസീർ വയലിലും മറ്റും നൽകിയ ഹരജിയാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
ഇ ബാലറ്റ് വന്നാൽ
ഇലക്ട്രോണിക് തപാൽ വോട്ടാണ് പ്രവാസികൾക്കായി തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്. ബാലറ്റ് പേപ്പർ ഇലക്ട്രോണിക് രീതിയിൽ േവാട്ടർക്ക് നൽകുകയും വോട്ടു ചെയ്തശേഷം തപാലിൽ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്.ഇതനുസരിച്ച് പ്രവാസി ആദ്യം തപാൽ വോട്ടിന് അപേക്ഷ നൽകണം. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഇൻറർനെറ്റ് വഴി അയച്ചുകൊടുക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തെൻറ മണ്ഡലത്തിലെ വരണാധികാരിക്ക് തപാൽ മാർഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.
പകരക്കാരനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്ന പ്രോക്സി വോട്ടും തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ ചെയ്തിരുന്നു. സൈനികർക്ക് മാത്രമാണ് ഇപ്പോൾ ഇൗ രീതിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്. എന്നാൽ ഇ വോട്ടാണ് സർക്കാരിെൻറ പരിഗണനയിലുള്ളതെന്നാണ് ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതിയാണ് കേന്ദ്ര സർക്കാർ വൈകിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.