ബർലിൻ: ആണവ വിതരണ ഗ്രൂപ്പിൽ അംഗത്വം നേടുന്നതിന് ഇന്ത്യക്ക് പിന്തുണ ആവർത്തിച്ച ജർമനിക്ക് ഇന്ത്യ നന്ദി അറിയിച്ചു. ജർമനി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ അംഗലാ മെർകലുമായി നടത്തിയ ചർച്ചക്കുശേഷമുള്ള സംയുക്ത പ്രസ്താവനയിലാണിത്.
െഎക്യരാഷ്ട്ര സഭ സുരക്ഷ സമിതിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പരസ്പരം പിന്തുണക്കുന്നെന്നും പ്രഖ്യാപിച്ചു. സുരക്ഷ സമിതി പരിഷ്കാരം സംബന്ധിച്ച് ജി നാല് ഗ്രൂപ്പിലുൾപ്പെട്ട ബ്രസീൽ, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ പരസ്പരം പിന്തുണക്കുന്നതിനൊപ്പം അംഗത്വം നേടുന്നതിനായി വിപുലമായ ശ്രമങ്ങളും നടത്തണം. ആഗോള നിരായുധീകരണ ഉദ്യമങ്ങൾക്ക് ശക്തി പകരാൻ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു.
അന്താരാഷ്ട്ര സമുദ്ര മേഖലയിലെ സ്വാതന്ത്യവും അവകാശങ്ങളും യു.എൻ കൺവെൻഷൻ അംഗീകരിച്ച ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലാവണം. ദക്ഷിണ ചൈന കടലിലെ 800 മൈൽ പ്രദേശത്തിനുമേൽ ചൈന അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ, സ്ഥിരത, സുസ്ഥിര വികസനം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും സഹകരിക്കും. അഫ്ഗാനിസ്താൻ സർക്കാറിെൻറ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.