രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ യജ്ഞവുമായി കോൺഗ്രസ് വിദ്യാർഥി സംഘടന

ജയ്പുർ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണ യജ്ഞവുമായി കോൺഗ്രസ് വിദ്യാർഥി സംഘടന എൻ.എസ്.യു.ഐ. 'ഏക് റുപ്യാ രാം കെ നാം' (രാമക്ഷേത്രത്തിനു ഒരു രൂപ) എന്ന് പേരിട്ട യജ്ഞത്തിന്‍റെ ഉദ്ഘാടനം എൻ.എസ്.യു.ഐ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ അഭിഷേക് ചൗധരി ചൊവ്വാഴ്ച ജയ്‌പൂരിലെ കോമേഴ്‌സ് കോളേജിൽ തുടക്കം കുറിച്ചു.

ബി.ജെ.പിയും എ.ബി.വി.പിയും രാമക്ഷേത്രത്തിനുള്ള സമാഹരണമെന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അഭിഷേക ചൗധരി അഭിപ്രായപ്പെട്ടു. എന്നാൽ എൻ.എസ്.യു നടത്തുന്ന ഈ നീക്കത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ദേശീയ ട്രഷറർ പവൻ ബൻസാൽ അറിയിച്ചു. ധനസമാഹരണത്തിന് തന്നെ സമീപിച്ചിരുന്നുവെങ്കിലും താൻ അതിനോട് സഹകരിച്ചില്ലെന്നും പവൻ ബൻസാൽ അറിയിച്ചു.

വിദ്യാർഥികളിൽ നിന്നും ധനശേഖരണം നടത്തുന്ന കാമ്പയിന് ആദ്യ ദിവസം സംഘടനയുടെ നൂറോളം പ്രവർത്തകർ വിദ്യാർഥികളിൽ നിന്ന് ധനസമാഹരണം നടത്തി. പതിനഞ്ച് ദിവസത്തെ യജ്ഞത്തിലൂടെ സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ധനസമാഹരണം നടത്താനും പിരിഞ്ഞു കിട്ടുന്ന തുക അയോധ്യയിലെ രാമക്ഷേത്ര അധികാരികൾക്ക് നൽകാനുമാണ് തീരുമാനമെനന് എൻ.എസ്.യു.ഐ വക്താവ് രമേശ് ഭാട്ടി പറഞ്ഞു.

Tags:    
News Summary - NSU raises funds for construction of Ram temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.