യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എൻ.ടി.എ

ന്യൂഡൽഹി: പരീക്ഷാവിവാദങ്ങൾക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എൻ.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എൻ.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിൻ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 25 ജൂലൈ മുതൽ 27 ജൂലൈ വരെയും നടക്കുമെന്നും എൻ.ടി.എ അറിയിച്ചിട്ടുണ്ട്.

യു.ജി.സി നെറ്റ് പരീക്ഷ ജൂൺ 18നായിരുന്നു നടന്നത്. പിന്നീട് ക്രമക്കേടുകൾ ആരോപിച്ച് പിറ്റേന്ന് തന്നെ പരീക്ഷ റദ്ദാക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

പരീക്ഷയുടെ ചോദ്യപേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നുവെന്നും ടെലിഗ്രാമിലൂടെ വ്യാപകമായി പങ്കുവെക്കപ്പെട്ടുവെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ സമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - NTA announces fresh exam dates, UGC-NET to be held from Aug 21-Sept 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.