സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ ചോദ്യപേപ്പറും ചോർന്നു

ന്യൂഡൽഹി: സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെക്കാൻ കാരണം ചോദ്യപേപ്പർ ചോർന്നതാണെന്ന് റിപ്പോർട്ട്. ഡാർക് വെബിൽ ചോർന്നിരിക്കാമെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചിരുന്നു. അതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകീട്ട് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)അറിയിച്ചത്.

ചോദ്യപേപ്പർ ചോർന്നുവെന്ന വിവരം ലഭിച്ചതോടെയാണ് സുതാര്യത ഉറപ്പാക്കാനായി പരീക്ഷ മാറ്റിവെച്ചത്. ജൂൺ 25 മുതൽ 27 വരെയാണ് പരീക്ഷ നട​ത്താൻ തീരുമാനിച്ചിരുന്നത്. അനിവാര്യ കാരണങ്ങളാലും ലോജിസ്റ്റിക് പ്രശ്നങ്ങളും മൂലം പരീക്ഷ മാറ്റിവെക്കുകയാണെന്നാണ് എൻ.ടി.എ അറിയിച്ചത്. പുതുക്കിയ പരീക്ഷ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വ്യക്തമാക്കി. ഏതാണ്ട് രണ്ട് ലക്ഷം പേരാണ് പരീക്ഷക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്.

2019 മുതൽ യു.ജി.സിക്കും സി.എസ്.ഐ.ആറിനും വേണ്ടി എൻ.ടി.എ ഓൺലൈൻ മോഡിൽ നെറ്റ് പരീക്ഷ നടത്തുന്നുണ്ട്. സി.എസ്.ഐ.ആർ നെറ്റ് പരീക്ഷക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. സയൻസ് വിഷയങ്ങളിലെ പിഎച്ച്.ഡിക്കും അധ്യാപക ജോലികൾക്കും നെറ്റ് അനിവാര്യമാണ്.   

 

Tags:    
News Summary - NTA postpones CSIR-UGC NET exam due to paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.