റായ്ബറേലി: യു.പിയിൽ റായ്ബറേലിയിെല നാഷനൽ തെർമൽ പവർ കോർപറേഷൻ പ്ലാൻറിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം 29 ആയി. കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഗുജറാത്തിൽ നടത്തിവരുന്ന ‘നവ്സർജൻ യാത്ര’ തൽക്കാലം നിർത്തിവെച്ച് റായ്ബറേലിയിൽ എത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. ദുരന്തത്തിൽ ഇവർ നടുക്കം പ്രകടിപ്പിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദേശത്തായതിനാൽ ഉപ മുഖ്യമന്ത്രി ദിനേശ് ശർമ റായ്ബറേലി സന്ദർശിക്കും. കൊല്ലപ്പെട്ടവർക്ക് രണ്ടു ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചു. അതിനിടെ, സ്ഫോടനത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് എൻ.ടി.പി.സി അന്വേഷണം ആരംഭിച്ചു. എൻ.ടി.പി.സിയുടെ ആശുപത്രിയിൽ എത്തിയ എൺപതോളം പേരിൽ ഏറെയും പേരെ പ്രഥമ ശുശ്രൂഷകൾക്കുശേഷം വിട്ടയച്ചു.
ഒമ്പതു സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള 1550 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ആറു യൂനിറ്റുകളിലായി 870 പേർ ജോലിചെയ്യുന്നുണ്ട്. പ്ലാൻറിലെ മറ്റു അഞ്ചു യൂനിറ്റുകൾ അപകടത്തിനുശേഷവും സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. ഫിറോസ് ഗാന്ധി ഉൻചാഹർ തെർമൽ പവർ സ്റ്റേഷെൻറ പ്രവർത്തനമാണ് നിർത്തിവെച്ചത്. ഇൗ വർഷം മാർച്ചിലാണ് 500 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള ഇൗ പ്ലാൻറ് സ്ഥാപിച്ചത്. ഇതിെൻറ പൈപ്പിലാണ് ബുധനാഴ്ച വൈകീട്ട് പൊട്ടിത്തെറിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.