സസ്​പെൻഷനു ശേഷം ബി.ജെ.പി നേതാവ് നൂപുർ ശർമ ആദ്യമായി പൊതുവേദിയിൽ

ന്യൂഡൽഹി: പ്രവാചക നിന്ദയെ തുടർന്ന് സസ്പെൻഷനിലായ നൂപുർ ശർമ പൊതുവേദിയിൽ. സസ്​പെൻഷന് പിന്നാലെ പൊതുവേദികളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു നൂപുർ. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നില്ല. ട്വിറ്ററിൽ ഏറ്റവും ഒടുവിലായി നൂപുർ ട്വീറ്റ് ചെയ്തത് 2022 ജൂൺ അഞ്ചിനാണ്.

കഴിഞ്ഞ വർഷം മേയിലാണ് ടെലിവിഷൻ ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകനെ നിന്ദിച്ച് പരാമർശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നടക്കം എതിർപ്പുണ്ടായി. തുടർന്ന് നൂപുറിനെ സസ്​പെൻഡ് ചെയ്യാൻ ബി.ജെ.പി നിർബന്ധിതരായി.

വിവേക് അഗ്നിഹോത്രിയുടെ ഉടൻ പുറത്തിറങ്ങുന്ന ദ വാക്സിൻ വാർ എന്ന സിനിമയുടെ പ്രൊമേഷൻ പരിപാടിയിലായിരുന്നു നൂപുർ എത്തിയത്. ഞായറാഴ്ച ഡൽഹിയിലായിരുന്നു പരിപാടി. പരിപാടിയിൽ വാക്സിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്ക് നൂപുർ ശർമ നന്ദിയറിയിച്ചു. താനടക്കമുള്ള ഇന്ത്യക്കാർ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ ശ്രമമാണെന്നും അവർ വ്യക്തമാക്കി. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ച സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി പറയാനും അവർ മറന്നില്ല. ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞ നൂപുർ ഭാരതത്തിന് മാത്രമേ അത് ചെയ്യാൻ സാധിക്കൂ എന്നും എന്ന് പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു.


Tags:    
News Summary - Nupur Sharma promotes 'the vaccine war' in Delhi in first Public appearance since suspension from BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.