ഡൽഹിയിലെ നഴ്​സുമാരുടെ സമരം: കെജ്​രിവാളുമായി സംസാരിക്കുമെന്ന്​ പിണറായി

ന്യൂഡൽഹി: മാനേജ്​മ​െൻറി​​െൻറ പകപോക്കൽ നടപടിക്ക്​ ഇരയായതിനെത്തുടർന്ന്​ മലയാളി നഴ്​സ്​ ആത്മഹത്യക്ക്​ ​ശ്രമിച്ച സംഭവത്തിൽ ഡൽഹി ​ഐ.എൽ.ബി.എസ് ആശുപത്രിയിലെ നഴ്​സുമാർ നടത്തുന്ന സമരം മൂന്നാം ദിവസം പിന്നിട്ടു. വിഷയത്തിൽ ഇടപെടണമെന്ന്​ ആവശ്യ​െപ്പട്ട്​, ഡൽഹിയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്​ നഴ്​സുമാരുടെ സംഘടന പ്രതിനിധികൾ നിവേദനം നൽകി. ഇട​െപടുന്നതിൽ പരിമിതിയുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെ​​െൻറന്നും അമിത ഡോസില്‍ മരുന്നു നല്‍കി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്​സി​െന അപായപ്പെടുത്താൻ ശ്രമം നടന്നെന്നും സമരക്കാർ ആരോപിച്ചു. ഇതുസംബന്ധിച്ച്​ ഡല്‍ഹി വനിത കമീഷനും പൊലീസിനും പരാതി നല്‍കി. 
എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷ​​െൻറ നേതൃത്വത്തില്‍ ഭാരവാഹികളായ ബ്രിജിത്, പ്രിന്‍സി, ജയമോള്‍, ഷിജോ, ബിബിൻ കൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്​ നിവേദനം നൽകിയത്​.  
Tags:    
News Summary - nurse strike - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.