ന്യൂഡല്‍ഹി: അടച്ചുപൂട്ടലിനെ തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവി ക്കുന്ന പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാറിനെ വിശ്വസിക്കണമെന്ന് സോളിസിറ്റര്‍ ജനറല ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രത്തിെൻറ പ്രസ്താവന മുഖവിലക്കെടുത്ത് കേസ് തീര്‍പ്പാക്കുകയാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സര്‍ക്കാര്‍ അതിവേഗം പരിഹരിക്കുമെന്ന കേന്ദ്രത്തിെൻറ ഉറപ്പ് അംഗീകരിച്ച് ആ ഹരജിയും സുപ്രീംകോടതി തീര്‍പ്പാക്കി. അടച്ചുപൂട്ടലിനെ തുടര്‍ന്ന് കേസുകളെല്ലാം വിഡിയോ കോണ്ഫറന്സിലാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അംഗീകരിച്ച് കേസ് തീര്‍പ്പാക്കലാണ് ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം വന്നത്. രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ജോലിയും വേതനവുമില്ലാതെ പെരുവഴിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി പ്രത്യേകം വിധിയൊന്നും പുറപ്പെടുവിച്ചില്ല.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലും കേന്ദ്രത്തിെൻറ പ്രസ്താവന മുഖവിലക്കെടുക്കുകയാണെന്ന് കോടതി വ്യക്തമാക്കി. മാര്‍ച്ച് 28ന് കേന്ദ്രം കര്‍ഷകരുടെ കാര്യത്തില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല എന്ന് ഹരജിക്കാര്‍ വാദിച്ചിട്ടും കോടതി കേന്ദ്ര വാദം മുഖവിലക്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.