തെറ്റിദ്ധാരണ പരത്തരുത്​, എന്‍റെ കുഞ്ഞിന്​ അച്ഛനുണ്ട്​ -നുസ്​റത്ത്​ ജഹാൻ

വിവാഹം മുതൽ വിവാദത്തിൽ പെടുകയും സംഘ്​പരിവാർ ഹിന്ദുത്വ തീവ്രവാദികൾ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യുന്ന നടിയാണ്​ നുസ്​റത്ത്​ ജഹാൻ. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായതുമുതൽ ഹിന്ദുത്വ തീവ്രവാദികൾ അവർക്കു പിന്നാലെയാണ്​. തന്‍റെ മകന്‍റെ ജനനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളെക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ചാണ്​ ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ നുസ്രത്ത് ജഹാന്‍ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്​.

വിദേശത്ത്​ വെച്ച്​ വിവാഹിതയാവുകയും ബന്ധം വേർപെടുത്തുകയും ചെയ്ത നുസ്​റത്തിന്‍റെ കുഞ്ഞിന്‍റെ പിതാവ്​ ആരാണ്​ എന്നായിരുന്നു ഗോസിപ്പുവാർത്തകൾ വന്നത്​. ഇതിനെതിരെയാണ്​ നടി രംഗത്തെത്തിയിരിക്കുന്നത്​. തന്‍റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതുമുതല്‍ പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. നുസ്രത്തിനും പങ്കാളി ദേബാബിഷ് ദാസ് ഗുപ്തക്കും ഇക്കഴിഞ്ഞ ആഗസ്തിലാണ് ആണ്‍കുഞ്ഞ് പിറന്നത്.

2021-ല്‍ താരമെടുത്ത ഏറ്റവും ധീരമായ തീരുമാനമേതെന്ന ആരാധകന്‍റെ ചോദ്യത്തിന് ഓരോ മിനിറ്റിലും ഓരോ മണിക്കൂറിലും ഓരോ മാസവും താന്‍ ധീരമായാണ് ജീവിക്കുന്നതെന്നും എന്നാല്‍, അമ്മയാകുന്നതിനുള്ള തീരുമാനമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനമെന്നും താരം വ്യക്തമാക്കി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് എന്‍റെ ജീവിതമാണ്. ഞാനാണ് തീരുമാനമെടുക്കുന്നത്.

ആളുകള്‍ പറഞ്ഞു ഇത് ധീരമായ തീരുമാനമാണെന്ന് എന്നാല്‍, അത് വളരെ വിവേകപൂര്‍ണമായ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും പറഞ്ഞിട്ടില്ല. ഞാന്‍ ഇക്കാര്യം തുറന്നുപറയാത്തതുകൊണ്ട് ധാരാളമാളുകള്‍ പലകാര്യങ്ങളും പറഞ്ഞു നടക്കുന്നു. അതിനാലാണ് ഇന്ന് ഞാന്‍ ഇക്കാര്യം പറയുന്നത്. ഞാന്‍ ഒരു സിംഗിള്‍ മദര്‍ അല്ല. എന്‍റെ കുഞ്ഞിന് ഒരു അച്ഛനുണ്ട്, അമ്മയായി ഞാനുമുണ്ട്-നുസ്രത്ത് കൂട്ടിച്ചേര്‍ത്തു. 'ഇഷ്ക്​ വിത്ത്​ നുസ്​റത്ത്​' എന്ന ചാറ്റ്​ ഷോയിലാണ്​ നുസ്​റത്ത്​ തന്‍റെ നിലപാടുകൾ വ്യക്​തമാക്കിയത്​. 

Tags:    
News Summary - Nusrat Jahan says ‘not made any mistake, my child has a normal father'; adds becoming a mother was a ‘bold’ decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.