ന്യൂഡല്‍ഹി: രാജ്യമാകെ അടച്ച് പൗരൻമാരെല്ലാം വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമീഷൻ. ലോക്ഡൗണിെൻറ ആദ്യവാരത്തെ കണക്കാണ് വനിതാ കമീഷൻ പുറത്തുവിട്ടത്. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.
മാര്‍ച്ച് ആദ്യ വാരത്തില്‍ 116 പരാതികളാണ് ലഭിച്ചത്. ഇരട്ടിയിലധികം വർധനയാണ് ലോക്ഡൗൺ തുടങ്ങിയ ശേഷം ഉണ്ടായത്. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.