ചെന്നൈ: അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുടെ അടുത്ത ബന്ധു ടി.ടി.വി. ദിനകരനെ നിയമിച്ചതിലൂടെ പാര്‍ട്ടിയില്‍ മറ്റൊരു കലാപം ഉരുത്തിരിയുന്നു. ഇത് പന്നീര്‍സെല്‍വത്തിനാണ് സഹായകമാകുക. ദിനകരന്‍െറ നിയമനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവായ കറുപ്പുസാമി പാണ്ഡ്യന്‍ സംഘടനാ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടിയെ ശശികല, മന്നാര്‍ഗുഡി സംഘത്തില്‍ എത്തിക്കുന്നെന്ന പന്നീര്‍സെല്‍വം പക്ഷത്തിന്‍െറ ആരോപണത്തിന് പിന്‍ബലം നല്‍കുന്നതാണ് ദിനകരന്‍െറ വരവ്.
ജയലളിത പുറത്താക്കിയ ദിനകരനെ തിരിച്ചെടുത്തത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ദഹിക്കില്ല. മറ്റാരെയും വിശ്വാസമില്ലാത്ത ശശികലക്കാവട്ടെ കുടുംബമില്ലാതെ മറിച്ചൊരു തീരുമാനം എടുക്കാനുമാകില്ല. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച് ജയിലിലേക്കുപോയ ശശികലക്ക് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
പാര്‍ട്ടി നിയന്ത്രണം മറ്റാരുടെയെങ്കിലും കൈവശം എത്തുന്നത് ശശികലക്കും സംഘത്തിനും തിരിച്ചടിയാണ്. 2011ല്‍ ശശികല ഉള്‍പ്പെടെ അവരുടെ കുടുംബത്തിലെ 12 പേരെ ജയലളിത പുറത്താക്കിയിരുന്നു. അടുത്തവര്‍ഷം മാപ്പ് എഴുതി നല്‍കിയതിനത്തെുടര്‍ന്ന് ശശികലയെ മാത്രമാണ് ജയലളിത തിരിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.