വാഷിങ്ടൺ: . ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായമായ പങ്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വഹിച്ചതെന്ന് ബറാക് ഒബാമ. ബുധനാഴ്ച മോദിയുമായി സംസാരിച്ച ഒബാമ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. മോദിയുമായി ഒബാമ ടെലിഫോണിൽ സംസാരിച്ച വിവരം വൈറ്റ് ഹൗസാണ് പുറത്ത് വിട്ടത്.
പ്രതിരോധം, ആണവസഹകരണം എന്നീ മേഖലകളിലെ സഹകരണത്തിന് മോദിയോട് ഒബാമ നന്ദി പറഞ്ഞു. സാമ്പത്തിക മേഖല, രാജ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നീ കാര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ അഭിനന്ദനമറിയിച്ച പ്രമുഖ ലോകനേതാക്കളിൽ ഒരാളായിരുന്നു ഒബാമ. ഇക്കാലയളവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരുന്നു. ടൈം മാസികയുടെ പേഴ്സൺ ഒാഫ് ദ ഇയർ പട്ടികയിൽ മോദി ഇടം പിടിച്ചപ്പോഴും അഭിനന്ദനമറിയിച്ച് ഒബാമ മോദിയെ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.