ഗുജറാത്തിൽ ഒ.ബി.സി ജാതിയിൽപെട്ട വരൻ കുതിരപ്പുറത്തെത്തി; കല്ലെറിഞ്ഞ് മേൽജാതിക്കാർ

ഗുജറാത്തിൽ വിവാഹ വേദിയിൽ കുതിരപ്പുറത്തെത്തിയ ഒ.ബി.സി ജാതിയിൽപെട്ട വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാരുടെ കല്ലേറ്. ​ഗുജറാത്തിലെ പഞ്ച്മഹൽ‍ ജില്ലയിലെ ഷെഹ്റ താലൂക്കിലെ തർസങ് ​ഗ്രാമത്തിലാണ് സംഭവം. ഒ.ബി.സി വിഭാ​ഗത്തിൽപ്പെട്ട വരനും കുടുംബത്തിനും നേരെയാണ് വിവാഹ ചടങ്ങിന്റെ ഭാ​ഗമായ ഘോഷയാത്രക്കിടെ കല്ലേറുണ്ടായത്. ഇവർ വരനുനേ​ർ​ക്ക് അസഭ്യവർഷവും നടത്തി. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങും ഘോഷയാത്രയും. ഘോഷയാത്രയുടെ മുന്നിൽ‍ കുതിരപ്പുറത്തേറി വരൻ വരുന്നത് കണ്ട സവർണ ജാതിക്കാർ‍ അസഭ്യം വർഷം നടത്തുകയും കല്ല് എറിയുകയുമായിരുന്നു.

ഡി.ജെയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് എത്തിയത് 11 പേരടങ്ങുന്ന സംഘം തടഞ്ഞു. ക്ഷത്രിയ ജാതിക്കാർക്ക് മാത്രമേ കുതിരയെ ഓടിക്കാൻ കഴിയൂ എന്നായിരുന്നു ഇവരുടെ വാദം. വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തു. വരനും കൂട്ടരും കൊണ്ടുവന്ന ഡി.ജെ സിസ്റ്റം ആൾക്കൂട്ടം തകർക്കുകയും ചെയ്തു. വരന്റെ പിതാവിന്റെ പരാതിയിൽ 10 പുരുഷന്മാർ‍ക്കും ഒരു സ്ത്രീക്കുമെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും ഷെഹ്റ പൊലീസ് ഇൻസ്പെക്ടർ ആർ. കെ രജ്പുത് പറഞ്ഞു.

Tags:    
News Summary - OBC groom rides horse, upper caste pelt stones in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.